കൗണ്ടര്‍ അറ്റാക്ക് എന്നാല്‍ ഇതാണ് !111 പന്തില്‍ 146 റണ്‍സ്,കിട്ടിയ അവസരം ഇംഗ്ലണ്ട് നഷ്ടപ്പെടുത്തി, സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം

കെ ആര്‍ അനൂപ്| Last Modified ശനി, 2 ജൂലൈ 2022 (09:03 IST)
ഇന്ത്യന്‍ ടീമിന്റെ മുഖം രക്ഷിച്ച ഋഷബ് പന്തിന്റെ പ്രകടനത്തെ പ്രശംസിച്ച് സന്തോഷ് പണ്ഡിറ്റ്.ഇംഗ്ലണ്ടിന് എതിരായ പ്രകടനം കുറേ കാലം ഓര്‍ക്കുമെന്നും കൗണ്ടര്‍ അറ്റാക്ക് എന്നാല്‍ ഇതാണെന്നും അദ്ദേഹം പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍

പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
വെറും 111 പന്തില്‍ 146 റണ്‍സ് അടിച്ചു കൂട്ടിയ ഋഷബ് പന്ത് ജി യുടെ, ഇംഗ്ലണ്ടിന് എതിരായ പ്രകടനം കുറേ കാലം നാം ഓര്‍ക്കും എന്നത് സത്യമാണ്. കൗണ്ടര്‍ attack എന്നാല്‍ ഇതാണ്.

അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ആദ്യ ദിനം 98 റണ്‍സ് എടുക്കുന്നതിനിടെ കോഹ്ലി ജി (11), പൂജാര ജി (13) യുമോക്കെ കൂടാരം കയറി ഇന്ത്യ വന്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ ആണ് പന്ത് ജിയുടെ ഈ തകര്‍പ്പന്‍ പ്രകടനം. കൂടെ ജഡേജ ജി (83*) അദ്ദേഹത്തിന് നല്ല സപ്പോര്‍ട്ട് കൊടുത്തപ്പോള്‍ ആദ്യ ദിനം ഇന്ത്യ 7 ന് 338 റണ്‍സ് വാരി.

ഇന്ത്യയെ ചെറിയ സ്‌കോറിന് പുറത്താക്കാന്‍ കിട്ടിയ അവസരം ഇംഗ്ലണ്ട് നഷ്ടപ്പെടുത്തി എന്നതാണ് സത്യം.

മഴ രസം കൊല്ലി ആകില്ല എങ്കില്‍ മികച്ചൊരു ടെസ്റ്റ് ആകും ഇത് എന്നു ഉറപ്പിക്കാം . പുതിയ ക്യാപ്റ്റന്‍ ബുംറ ജിക്ക് അഭിനന്ദനങ്ങള്‍. കപില്‍ ദേവ് ജിക്ക് ശേഷം ഇന്ത്യക്കായി ഒരു ഫാസ്റ്റ് ബൗളര്‍ ക്യാപ്റ്റന്‍ ആകുന്നത് ഇത് ആദ്യമാണ്.

All the best Team Indiaഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :