1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vidya balan explains How to lose weight without exercise

വിദ്യ ബാലന്റെ തടി കൂട്ടിയത് ചില പച്ചക്കറികൾ, വ്യായാമം ചെയ്യാതെ തടി കുറച്ചതിങ്ങനെ

Vidya Balan
തടിയുടെ പേരിൽ പലപ്പോഴും ബോഡി ഷെയ്മിംഗിന് ഇരയാവാറുള്ള താരമാണ് വിദ്യ ബാലൻ. വണ്ണം കൂടുതലാണെന്നും കുറയ്‌ക്കണമെന്നും നടിയോട് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ വണ്ണം കുറയ്ക്കാൻ വിദ്യ ബാലൻ കഷ്ടപ്പെടുന്നതിനിടെയാണ് പൽ അക്കോണിൽ നിന്നുമുള്ള വിമർശനവും. വിമർശനങ്ങളും ബോഡി ഷെയ്മിങ്ങിലും നയി തളർന്നില്ല. കഴിഞ്ഞ ദിവസം പുറത്തെത്തിയ ‘ഭൂൽ ഭുലയ്യ 3’യുടെ ടീസറിലും ഗാനരംഗത്തിലും വണ്ണം കുറച്ച് സുന്ദരി ആയ വിദ്യയെ കാണാൻ കഴിയും. 
 
ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലും സിനിമയിലേതു പോലെയുള്ള ലുക്കിൽ തന്നെയാണ് വിദ്യ എത്തിയതും. വ്യായാമം ചെയ്യാതെ എങ്ങനെയാണ് താൻ ഭാരം കുറച്ചത് എന്നാണ് വിദ്യ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. 
 
'ജീവിതകാലം മുഴുവനും ഞാൻ മെലിയാനുള്ള കഷ്ടപ്പാടിലായിരുന്നു. എങ്ങനെയെങ്കിലും വണ്ണം കുറച്ചാലും പിന്നെയും അതു തിരിച്ച് വരുമായിരുന്നു. എന്തൊക്കെ ചെയ്തിട്ടും എന്റെ ഭാരം കൂടുക മാത്രമാണ് ചെയ്തത്. ഈ വർഷം ആദ്യം ചെന്നൈയിലെ ഒരു ന്യൂട്രിഷണൽ ഗ്രൂപ്പിനെ ഞാൻ പരിചയപ്പെട്ടു.
 
എന്റെ ശരീരഭാരത്തിന് പിന്നിൽ കൊഴുപ്പടിഞ്ഞതല്ല നീർക്കെട്ട് ആവാമെന്ന് അവർ പറഞ്ഞു. അവർ എനിക്ക് ഒരു ഡയറ്റ് തന്നു. അതോടെ എന്റെ ശരീരഭാരം പെട്ടെന്ന് തന്നെ കുറഞ്ഞു. ജീവിതകാലം മുഴുവൻ വെജിറ്റേറിയൻ ആയിരുന്നിട്ടും പാലക്കും മറ്റു ചില പച്ചക്കറികളും എന്റെ ശരീരത്തിന് നല്ലതല്ലെന്ന് ഞാൻ അറിഞ്ഞില്ല. പച്ചക്കറികളെല്ലാം നല്ലതല്ലേ എന്നാണ് നമ്മൾ ചിന്തിക്കുക. എന്നാൽ അങ്ങനെയല്ല. എല്ലാം നമുക്ക് ഗുണം ചെയ്യണമെന്നില്ല. മറ്റൊരാൾക്ക് നല്ലതാണെന്ന് കരുതി നമുക്ക് നന്നാവണമെന്നില്ല. 
 
ഒപ്പം ഞാൻ വ്യായാമം ചെയ്യുന്നത് നിർത്താനും അവർ പറഞ്ഞു. ഇപ്പോൾ എന്നെ കാണുമ്പോഴെല്ലാം ഒരുപാട് മെലിഞ്ഞു എന്ന് എല്ലാവരും പറയും. പക്ഷേ ഈയൊരു വർഷം ഞാൻ വർക്കൗട്ട് ചെയ്തിട്ടേയില്ല. ഞാൻ വ്യായാമം ചെയ്യാതിരിക്കുന്ന ആദ്യത്തെ വർഷമായിരിക്കും ഇത്. മുമ്പൊക്കെ ഒരു മൃഗത്തെ പോലെയാണ് ഞാൻ വർക്കൗട്ട് ചെയ്തിരുന്നത്. എന്നിട്ടും നിങ്ങൾ വ്യായമമൊന്നും ചെയ്യുന്നില്ലല്ലേ എന്ന് ആളുകൾ ചോദിച്ചു. ഇപ്പോൾ ഞാൻ വ്യായാമം ചെയ്യുന്നില്ല', വിദ്യ പറയുന്നു.
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
'ഒട്ടും വൈകിയില്ല, എഴുന്നേറ്റ് നിന്ന് അവനിട്ട് ഒരടിയങ്ങ് പൊട്ടിച്ചു': മോശം അനുഭവം തുറന്നു പറഞ്ഞ് അനുമോൾ