'നീലവെളിച്ചം' സെറ്റില്‍ സംവിധായകന്‍ കമല്‍, ചിത്രീകരണം അവസാനഘട്ടത്തില്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ജൂലൈ 2022 (17:20 IST)
ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' ഏപ്രില്‍ മാസം അവസാനത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്. അവസാനഘട്ട ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. സംവിധായകന്‍ കമല്‍ ഇപ്പോള്‍ 'നീലവെളിച്ചം' സെറ്റില്‍ സന്ദര്‍ശനം നടത്തിയിരിക്കുകയാണ്.


ആഷിഖ് അബുവിന്റെ ഉപദേശകനാണ് കമല്‍.തന്റെ ഗുരുനാഥന്റെ സന്ദര്‍ശനത്തില്‍ ആഷിഖ് അബു സന്തോഷത്തിലാണ്. സംവിധായകന്‍ അദ്ദേഹത്തോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെക്കുകയും ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :