വീട്ടിലെത്തിയാൽ ഏറ്റവും മികച്ച കാര്യം ഇതാണ്, ബ്രാ ഊരി മാറ്റുന്ന വീഡിയോയുമായി അൻഷുല

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ജൂലൈ 2022 (16:06 IST)
വീട്ടിൽ നിന്ന് പുറത്തെല്ലാം കറങ്ങി തിരികെ വീട്ടിൽ തിരിച്ചെത്തിയാൽ എന്തായിരിക്കും നിങ്ങൾ ചെയ്യുക? ക്ഷീണം കൊണ്ട് കിടക്കയിലേക്ക് ചാടുമെന്നാകും പലരുടെയും ഉത്തരം എന്നാൽ സ്ത്രീകളോടാണ് ഈ ചോദ്യമെങ്കിൽ ഭൂരിഭാഗത്തിൻ്റെയും ഉത്തരം മറ്റൊന്നായിരിക്കും. ഈ ഉത്തരമെന്തെന്ന് ഒരു വീഡിയോയിലൂടെ പങ്കുവെയ്ക്കുകയാണ് നിർമാതാവ് ബോണി കപൂറിൻ്റെ മകൾ അൻഷുല കപൂർ.

വീട്ടിൽ തിരിച്ചെത്തിയതിന് ശെഷം ബ്രാ ഊരി മാറ്റുന്ന അൻഷുലയാണ് വിഡിയോയിൽ ഉള്ളത്. സൺ ഡേ ബ്രഞ്ച് കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഏറ്റവും മികച്ച കാര്യമെന്ന അടിക്കുറിപ്പിലാണ് അൻഷുല വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നോ ബ്രാ ക്ലബ് എന്ന ഹാഷ്ടാഗും താരപുത്രി നൽകിയിട്ടുണ്ട്.

താരത്തിൻ്റെ പോസ്റ്റിന് പിന്നാലെ നിരവധി സ്ത്രീകളാണ് പ്രശംസയുമായി രംഗത്തെത്തിയത്. എല്ലാ ദിവസവും എന്നായിരുന്നു ചിത്രത്തിന് കീഴിൽ പ്രിയങ്കാചോപ്രയുടെ കമൻ്റ്. ഇതിനും മുൻപും ബോഡി പോസിറ്റിവിറ്റി കണ്ടൻ്റുകൾ കൊണ്ട് അൻഷുല ശ്രദ്ധനേടിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :