ഇത് മോഹന്‍ലാലിന്റെ പഴയ നായിക തന്നെയോ? പ്രായത്തെ തോല്‍പ്പിക്കുന്ന സുചിത്രയുടെ സൗന്ദര്യം; പുതിയ ചിത്രങ്ങള്‍

രേണുക വേണു| Last Modified തിങ്കള്‍, 4 ജൂലൈ 2022 (15:25 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സുചിത്ര മുരളി. ബാലനടിയായി സിനിമയിലെത്തിയ സുചിത്ര പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍ നായികയായി. തൊണ്ണൂറുകളായിരുന്നു സുചിത്രയുടെ സുവര്‍ണകാലം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ സുചിത്രയ്ക്ക് സാധിച്ചിട്ടുണ്ട്.A post shared by Suchitra (@suchitramurali)

1975 ജൂലൈ 22 നാണ് സുചിത്ര ജനിച്ചത്. താരത്തിന് ഇപ്പോള്‍ 46 വയസ്സുണ്ട്. സുചിത്രയെ കണ്ടാല്‍ 46 വയസ്സായെന്ന് തോന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുചിത്ര. പുതിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വിവാഹശേഷമാണ് സുചിത്ര സിനിമയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. മുരളിയാണ് ജീവിതപങ്കാളി. ഇരുവര്‍ക്കും നേഹ എന്ന പേരുള്ള മകളുണ്ട്.
നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, അഭിമന്യു, നയം വ്യക്തമാക്കുന്നു, മൂക്കില്ലാരാജ്യത്ത്, കടിഞ്ഞൂല്‍കല്യാണം, കാസര്‍ഗോഡ് കാദര്‍ഭായ്, കാവടിയാട്ടം, കാശ്മീരം, ഹിറ്റ്ലര്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു സുചിത്ര മുരളി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :