1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vallyettan Re Release Day 1 Collection

Vallyettan Box Office Collection Day 1: റി-റിലീസിലും മാസായി അറയ്ക്കല്‍ മാധവനുണ്ണി; ആദ്യദിനം എത്ര നേടിയെന്നോ?

കേരളത്തില്‍ മാത്രം 120 സ്‌ക്രീനുകളിലാണ് വല്ല്യേട്ടന്‍ റി-റിലീസ് ചെയ്തത്

Mammootty (Vallyettan)
Mammootty (Vallyettan)

Vallyettan Box Office Collection Day 1: 'വല്ല്യേട്ടന്‍' റി-റിലീസ് ആഘോഷമാക്കി മമ്മൂട്ടി ആരാധകര്‍. ആദ്യദിനമായ ഇന്നലെ 40 ലക്ഷത്തിനു അടുത്താണ് വല്ല്യേട്ടന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. റി-റിലീസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയതിന്റെ റെക്കോര്‍ഡ് മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിനാണ്. 56 ലക്ഷമാണ് സ്ഫടികം റി-റിലീസില്‍ ആദ്യദിനം കളക്ട് ചെയ്തത്. 
 
കേരളത്തില്‍ മാത്രം 120 സ്‌ക്രീനുകളിലാണ് വല്ല്യേട്ടന്‍ റി-റിലീസ് ചെയ്തത്. പ്രേക്ഷക തിരക്കിനെ തുടര്‍ന്ന് മിക്ക സ്‌ക്രീനുകളിലും അഡീഷണല്‍ ഷോ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നും നാളെയും (ശനി, ഞായര്‍) ആദ്യദിനത്തിലെ കളക്ഷനു അടുത്ത് തന്നെ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. 
 
4K ഡോള്‍ബി അറ്റ്മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വല്ല്യേട്ടന്റെ റി റിലീസ്. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയും ബൈജു അമ്പലക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മലയാളത്തില്‍ ഇതുവരെ നടന്ന റി റിലീസുകളില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും വല്ല്യേട്ടനുണ്ട്. 
 
അനിയന്‍മാര്‍ക്കു വേണ്ടി ചങ്കുപറിച്ചു കൊടുക്കുന്ന വല്ല്യേട്ടനായാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. അറയ്ക്കല്‍ മാധവനുണ്ണി എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. സിദ്ദിഖ്, മനോജ് കെ ജയന്‍, സുധീഷ്, വിജയകുമാര്‍, സായ് കുമാര്‍, ഇന്നസെന്റ്, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ മണി, ശോഭന, പൂര്‍ണിമ ഇന്ദ്രജിത്ത്, സുകുമാരി എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. 
അടുത്ത ലേഖനം
സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു