സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു

നിഹാരിക കെ എസ്| Last Modified ശനി, 30 നവം‌ബര്‍ 2024 (08:45 IST)
നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. 'ഇനി നമ്മൾ വീണ്ടും കാണും വരെ, അച്ഛാ' എന്ന വികാരനിർഭരമായ പോസ്റ്റോടെയാണ് നടി വിവരം സോഷ്യൽ മീഡിയയെ അറിയിച്ചത്. ജോസഫ് പ്രഭു- നിനിറ്റെ പ്രഭു ദമ്പതികളുടെ മകളായി ചെന്നൈയിലായിരുന്നു സാമന്തയുടെ ജനനം.

പിതാവ് ജോസഫ് തെലുങ്ക് ആ​ഗ്ലോ ഇന്ത്യനായിരുന്നു. സമാന്തയുടെ കരിയറിൽ നിർണായക സാന്നിധ്യമായിരുന്നു ജോസഫ് ചെലുത്തിയത്. അദ്ദേഹത്തിന്റെ വിയോ​ഗം സാമന്തയുടെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു.

ആഴ്ചകൾക്കുമുമ്പ്, പിതാവിൻ്റെ വിമർശനാത്മക വാക്കുകളിൽ നിന്ന് ഉയർന്നുവന്ന കുട്ടിക്കാലത്തെ അരക്ഷിതാവസ്ഥയെക്കുറിച്ച് നടി തുറന്നു പറഞ്ഞിരുന്നു. വിജയത്തെ നേരിടാൻ പാടുപെട്ടിരുന്ന ആദ്യ നാളുകളിൽ അദ്ദേഹത്തിൻ്റെ വാക്കുകൾ നദിയിൽ വലിയ സ്വാധീനം ചെലുത്തി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :