ഇന്നലെ രാവിലെ സിനിമയില്‍ അഭിനയിച്ച ആളാണ്, ഇന്നില്ല....,എത്ര വിഷമം വന്നാലും ആരുടെ മുന്നിലും കരയരുത്, ചിരിക്കണമെന്ന് പറയുമായിരുന്നു:സ്‌നേഹ ശ്രീകുമാര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 25 ജൂണ്‍ 2022 (17:36 IST)

വി പി ഖാലിദ് സഹപ്രവര്‍ത്തകരോട് പറയുമായിരുന്നു അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ തനിക്ക് മരിക്കണമെന്നത്. ഇന്നലെ രാവിലെ ജൂഡ് ആന്റണിയുടെ സിനിമയില്‍ അദ്ദേഹം അഭിനയിച്ചു. ഭക്ഷണം കഴിച്ച് അദ്ദേഹത്തിന്റെ ഒരു സീന്‍ എടുക്കേണ്ടത് ഉണ്ടായിരുന്നു.അതിനു പക്ഷെ ആളില്ല എത്ര പെട്ടന്നാണ് എല്ലാം സംഭവിച്ചതെന്ന് നടി സ്‌നേഹ ശ്രീകുമാര്‍ പറയുന്നു.

സ്‌നേഹയുടെ വാക്കുകളിലേക്ക്

ഇന്നലെ രാവിലെ സിനിമയില്‍ അഭിനയിച്ച ആളാണ്, ഇന്നില്ല.... എപ്പഴും പറയുമായിരുന്നു മരിക്കുവാണെങ്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിക്കണമെന്ന്, അങ്ങിനെ തന്നെയായി.. ഇന്നലെ രാവിലെ ജൂഡിന്റെ സിനിമയില്‍ ശ്രീ ടെ കൂടെ അഭിനയിച്ചു, ഭക്ഷണവും കഴിച്ചു... ഭക്ഷണത്തിനുള്ള ബ്രേക്ക് കഴിഞ്ഞു വീണ്ടും ഇക്കയുടെ സീന്‍ ആയിരുന്നു എടുക്കാനുള്ളതു, അതിനു പക്ഷെ ആളില്ല എത്ര പെട്ടന്നാണ് എല്ലാം സംഭവിച്ചത്. ഇന്നലെ രാത്രി 11മണിവരെ ഇക്കയുടെ അടുത്ത് നില്‍ക്കുമ്പോള്‍ ഞങ്ങള്‍ പറയുവായിരുന്നു ചിലപ്പോള്‍ അഭിനയിക്കാന്‍ ഇപ്പൊ എണീറ്റുവരുമെന്ന്..ഇടയ്ക്കു മറിമായം ഷൂട്ടിനിടയില്‍ ഉറങ്ങും, സീന്‍ ആവുമ്പോള്‍ എണീറ്റ് വന്നു അഭിനയിക്കും...ഇന്നലെ പക്ഷെ എണീറ്റില്ല...മറിമായത്തിന്റെ രണ്ടാം എപ്പിസോഡ് മുതല്‍ കൂടെയുണ്ട്. ഈ 11വര്‍ഷവും കൂടെ നില്‍ക്കാന്‍ പറ്റിയത് ഞങ്ങളുടെ ഭാഗ്യം, അത്രേം അനുഭവങ്ങള്‍ ഉള്ള മനുഷ്യന്‍ ആയിരുന്നു. ഗായകന്‍, മാജിഷ്യന്‍, ഡാന്‍സര്‍, ആക്ടര്‍ അങ്ങിനെ എല്ലാം ആയിരുന്നു.പഴയ അനുഭവകഥകള്‍ ഈ 11വര്‍ഷം പറഞ്ഞിട്ടും തീര്‍ന്നിട്ടില്ല, ഇനിയും ഉണ്ട് പറയാന്‍ ബാക്കിവച്ചത്..എത്ര വിഷമം വന്നാലും ആരുടെ മുന്നിലും കരയരുത്, ചിരിക്കണം എന്ന് പറയുമായിരുന്നു,ഇന്നലെ ഞങ്ങള്‍ അതിനു ശ്രമിക്കുവായിരുന്നു.... ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് മറിമായം കുടുംബത്തിലെ കാരണവരെയാണ്......ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :