അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്...,മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോ,വിശ്വസിക്കാന്‍ കഴിയുന്നില്ല:സ്‌നേഹ ശ്രീകുമാര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 ജൂണ്‍ 2022 (13:54 IST)

വി പി ഖാലിദ് എന്ന നടന്റെ പേര് പോലും പുതുതലമുറയിലെ പ്രേക്ഷകര്‍ മറന്നു കാണും സുമേഷേട്ടന്‍ എന്ന് വിളിക്കാനാണ് അവര്‍ക്കെല്ലാം ഇഷ്ടം. അദ്ദേഹം ഒടുവിലായി അഭിനയിച്ച മറിമായം ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തെ ഓര്‍ക്കുകയാണ് നടി സ്‌നേഹ ശ്രീകുമാര്‍.

സ്‌നേഹയുടെ വാക്കുകളിലേക്ക്

ഞങ്ങടെ സുമേഷേട്ടന്‍ പോയി... മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടില്‍ വന്നു ശ്രീകുമാറിനേം കൂട്ടിയാണ് വൈക്കത്തു ജൂഡ് ആന്റണിയുടെ സിനിമയില്‍ അഭിനയിക്കാന്‍ പോയത്, അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല.. ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലില്‍ പോകുവാണെന്നു പറഞ്ഞപ്പോള്‍ ഞാന്‍ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാന്‍ പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു... രാവിലെ മുതല്‍ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാര്‍ത്ഥിച്ചു, വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു. ഞങ്ങടെ കാരണവര്‍, കൊച്ചിന്‍ നാഗേഷ്, സുമേഷേട്ടന്‍ പോയികളഞ്ഞു... മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോയാണ് ഇത്... എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്...ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :