വിജയകരമായി 35-ാം ദിവസത്തിലേക്ക്,'ഉടല്‍' പോസ്റ്റര്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 25 ജൂണ്‍ 2022 (15:06 IST)
ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് രഘുനന്ദന്‍ എഴുതി സംവിധാനം ചെയ്ത ഉടല്‍ വന്‍ വിജയമായി മാറി. റിലീസ് ചെയ്ത് 35 ദിവസങ്ങള്‍ പിന്നിട്ട സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചു.
മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നിഷാദ് യൂസഫ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.വില്യം ഫ്രാന്‍സിസ് ചിത്രത്തിനായി സംഗീതമൊരുക്കുന്നു


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :