1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Usha against Thulasidas

തുളസീദാസ് രാത്രി മുറിയിലേക്കു വിളിച്ചു, പരാതി പറഞ്ഞപ്പോള്‍ മുകേഷും സിദ്ദിഖും പരിഹസിച്ചു; വെളിപ്പെടുത്തി നടി ഉഷ

മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോഴും തുളസീദാസില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഉഷ പറയുന്നു

Usha Haseena and Thulasidas
Usha Haseena and Thulasidas

സംവിധായകന്‍ തുളസീദാസില്‍ നിന്ന് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി ഉഷ ഹസീന. തുളസീദാസില്‍ നിന്നുണ്ടായ അനുഭവത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ മുകേഷും സിദ്ദിഖും പരിഹസിച്ചു ചിരിച്ചെന്നും ഉഷ പറഞ്ഞു. 
 
' മലപ്പുറം ഹാജി മഹാനായ ജോജി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരുദിവസം രാത്രി 11 ന് എന്നോട് മുറിയിലേക്കു ചെല്ലാന്‍ പറഞ്ഞു. കഥാപാത്രത്തെക്കുറിച്ചു സംസാരിക്കാനാണെന്നു പറഞ്ഞു. നാളെ സംസാരിക്കാമെന്നു പറഞ്ഞു ഞാന്‍ പോയില്ല. ഇക്കാര്യം ചിത്രത്തിലെ നായകനടന്മാരായ മുകേഷിനോടും അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവച്ച ആളോടും പറഞ്ഞപ്പോള്‍ എന്നെ കളിയാക്കി. പിന്നീട് ആ ചിത്രത്തില്‍ എന്റെ വേഷത്തിന്റെ പ്രാധാന്യം കുറച്ചു,' ഉഷ പറഞ്ഞു. 
 
മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോഴും തുളസീദാസില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഉഷ പറയുന്നു. തുളസീദാസിന്റെ മുറിയുടെ എതിര്‍വശത്തുള്ള മുറിയാണ് തന്നത്. അദ്ദേഹത്തിന്റെ സ്വഭാവം അറിയുന്നതുകൊണ്ട് തന്റെ റൂം മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടു. അവര്‍ തന്നില്ല. ആ സിനിമയില്‍ അഭിനയിക്കാതെ പിന്നീട് ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്നെന്നും ഉഷ പറഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ആ മോഹന്‍ലാല്‍ സിനിമ ഉപേക്ഷിച്ചു, സംവിധായകരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ അഭിനയിച്ചു, അന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് നടന്‍ അശോകന്‍