അനുബന്ധ വാര്‍ത്തകള്‍
- നീറ്റ് വിവാദം: പരീക്ഷ കഴിഞ്ഞ് പോകുമ്പോള്‍ അടിവസ്ത്രം ഇടാന്‍ സമ്മതിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍
- NEET UG 2022 Dress Code: നീറ്റ് പരീക്ഷയ്ക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ വസ്ത്ര ധാരണത്തില്‍ ശ്രദ്ധിക്കുക, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
- ചാക്കിലും വയറിലും അവസാനിക്കുന്നില്ല, ബ്ലേഡുകൊണ്ട് വസ്ത്രമൊരുക്കി ഉർഫി ജാവേദിൻ്റെ അടുത്ത പരീക്ഷണം
- Uorfi Javed hot Photos: ചൂടന്‍ ചിത്രങ്ങളുമായി ഉര്‍ഫി ജാവേദ്
- കഴിഞ്ഞ ആറ് മാസത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഏഷ്യക്കാരുടെ പട്ടികയിൽ സച്ചിനെയും കങ്കണയേയും മറികടന്ന് ഉർഫി ജാവേദ്
നാണം മറയ്ക്കാൻ തുണിയെന്തിന്, മുടി തന്നെ ധാരാളം
വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ഉർഫി ജാവേദ്. ചാക്കു കൊണ്ടും നൂല് കൊണ്ടും എന്തിന് ബ്ലേഡ് കൊണ്ടുപോലും വസ്ത്രങ്ങളിൽ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്ന താരത്തിനെതിരെ വിമർശനം ഉയരുന്നത് സമൂഹമാധ്യമങ്ങളിൽ പതിവാണ്. അതീവ ഗ്ലാമറസ് വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെടുന്നതും വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്. ഇപ്പോഴിതാ ഉർഫി ജാവേദ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ച ആയിരിക്കുകയാണ്.
തൻ്റെ മുടി കൊണ്ട് ശരീരവും മാറും മറച്ചുകൊണ്ടുള്ള ചിത്രമാണ് ഉർഫി പങ്കുവെച്ചിരിക്കുന്നത്. നീല നിറത്തിലുള്ള ഒരു ജീൻസ് മാത്രമാണ് ചിത്രത്തിൽ താരം ധരിച്ചിട്ടുള്ളത്. ടെലിവിഷൻ സീരീസുകളിലൂടെ പ്രശസ്തയായ താരം ഹിന്ദി ബിഗ് ബോസിലും പങ്കെടുത്തിരുന്നു. ഫാഷനിൽ പുതിയ പരീക്ഷണങ്ങൾ നടത്തുമ്പോഴും താരത്തിന് ഇതുവരെ വെള്ളിത്തിരയിൽ അരങ്ങേറാൻ സാധിച്ചിട്ടില്ല.