'സ്വപ്നങ്ങളെ പുച്ഛിക്കാത്ത പയ്യന്‍'; കുട്ടിക്കാലത്തെ ഫേവറൈറ്റ് ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്| Last Updated: ശനി, 22 മെയ് 2021 (13:11 IST)


മലയാളികളുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദന്‍. മോളിവുഡും കടന്ന് ടോളിവുഡില്‍ തന്റെ ചുവടുറപ്പിക്കാനുളള ഒരുക്കത്തിലാണ് താരം. കില്ലാടി എന്ന തെലുങ്ക് ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ തന്നെ ഉണ്ണി അവതരിപ്പിക്കുന്നുണ്ട്. കുട്ടിക്കാലം മുതലേ സിനിമ സ്വപ്നമായിരുന്നുവെന്നും അതിനെ തേടിപ്പോയ ചെക്കന്‍ എന്ന് പറഞ്ഞുകൊണ്ട് തന്റെ ഒരു പഴയകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

'സ്വപ്നം കണ്ടു അതിനെ തേടി പോയ ചെക്കന്‍. എന്റെ സ്വപ്നങ്ങളെ പുച്ഛിക്കാത്ത പയ്യന്‍ ! എന്റെ ഫേവറൈറ്റ്, ഞാന്‍'- ഉണ്ണിമുകുന്ദന്‍ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന്‍ തന്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്‌നസിനെകുറിച്ചും സിനിമകളെക്കുറിച്ചും താരം ആരാധകരുമായി സംസാരിക്കാറുണ്ട്. മേപ്പടിയാന്‍ റിലീസിനായി കാത്തിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
'സ്വപ്നങ്ങളെ പുച്ഛിക്കാത്ത പയ്യന്‍'; കുട്ടിക്കാലത്തെ ഫേവറൈറ്റ് ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :