ടോളിവുഡിലും ചുവടുറപ്പിക്കാന്‍ ഉണ്ണി മുകുന്ദന്‍,'കില്ലാടി' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 18 മെയ് 2021 (12:23 IST)

പത്ത് വര്‍ഷത്തോളമായി ഉണ്ണിമുകന്ദന്‍ സിനിമയിലെത്തിയിട്ട്. ഒരു പതിറ്റാണ്ടോളം ആയ സിനിമ ജീവിതത്തിനിടയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ നടന്‍ അവതരിപ്പിച്ചു. സ്വന്തമായി നിര്‍മ്മാണ കമ്പനി ആരംഭിച്ച് മേപ്പടിയാന്‍ എന്ന ചിത്രവും അദ്ദേഹം നിര്‍മ്മിച്ചു കഴിഞ്ഞു. ഇതിനിടെ തെലുങ്കിലും തന്റെ സാന്നിധ്യമറിയിക്കാനുളള ഒരുക്കത്തിലാണ് ഉണ്ണി മുകുന്ദന്‍.

ജനതാ ഗാരേജ്, ബാഗ്മതി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം 'കില്ലാടി' യെന്ന പുതിയ ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ നടന്‍ എത്തുന്നുണ്ട്. രമേഷ് വര്‍മ്മ സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്നറില്‍ നായകനായെത്തുന്നത് രവിതേജയാണ്.അര്‍ജുന്‍ സര്‍ജ, മീനാക്ഷി ചൗധരി, ഡിംപിള്‍ ഹയാത്തി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :