45- ന്റെ ചെറുപ്പം, വിജയ് ബാബുവിന് പിറന്നാള്‍ ആശംസകളുമായി ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 14 മെയ് 2021 (10:51 IST)

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ജന്മദിനമാണ് ഇന്ന്. രാവിലെ തന്നെ അദ്ദേഹത്തിന് ആശംസകളുമായി അടുത്ത സുഹൃത്തുക്കളും സിനിമയിലെ സഹപ്രവര്‍ത്തകരുമെത്തി. ഉണ്ണി മുകുന്ദന്‍ വിജയ് ബാബുവിന് പിറന്നാളാശംസകള്‍ നേര്‍ന്നു.

'ജന്മദിനാശംസകള്‍ ബ്രോ ! ജീവിതത്തിലെ എല്ലാതും മികച്ചതാകട്ടെ'- ഉണ്ണി മുകുന്ദന്‍ കുറിച്ചു.

45-ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന്റെ മുമ്പില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്. ഉണ്ണിമുകുന്ദനൊപ്പം മേപ്പടിയാന്‍ എന്ന ചിത്രത്തിലാണ് വിജയ് ബാബു ഒടുവിലായി അഭിനയിച്ചത്.
അദ്ദേഹം നിര്‍മ്മിച്ച ഹോം, വാലാട്ടി അടുത്തുതന്നെ റിലീസ് ഉണ്ടാകും. 'എബി' ചിത്രത്തിന് ശേഷം ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ഒരു ചിത്രവും നടന് മുന്നിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :