പോലീസ് യൂണിഫോമില്‍ ശ്രീജിത്ത് രവി, പിറന്നാള്‍ ആശംസകളുമായി ഉണ്ണിമുകുന്ദനും മേപ്പടിയാന്‍ ടീമും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 മെയ് 2021 (17:23 IST)

ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മേപ്പടിയാന്‍. ഈ ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് ശ്രീജിത്ത് രവി വേഷമിടുന്നത്. നടന്റെ 45-ാം പിറന്നാളാണ് ഇന്ന്. ഈ വേളയില്‍ മേപ്പടിയാന്‍ ടീം അദ്ദേഹത്തിന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

'മോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളായ പ്രിയ ശ്രീജിത്ത് രവിയ്ക്ക് ജന്മദിനാശംസകള്‍'- ടീം മേപ്പടിയാന്‍ കുറിച്ചു. ഉണ്ണി മുകുന്ദനും താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

പോലീസ് യൂണിഫോമില്‍ കട്ടക്കലിപ്പ് ലുക്കിലാണ് പോസ്റ്ററില്‍ ശ്രീജിത്ത് രവിയെ കാണാനാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :