അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ ക്രൈം ത്രില്ലര്‍,പുഴുവിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്
- എല്ലാ ദിവസവും മമ്മൂട്ടി വന്ന് രാജന് പി.ദേവിനെ ഊതിപ്പിക്കും; മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞാല്‍ ചീത്ത പറയും
- 'കെഎല്‍വി 2255'; കൈവീശി കാണിച്ച് നെയ്യാറ്റിന്‍കര ഗോപന്
- മമ്മൂട്ടിയും സുരേഷ് ഗോപിയും നേര്‍ക്കുനേര്‍, മാര്‍ച്ചില്‍ വമ്പന്‍ റിലീസുകള്‍ ?
- മോഹന്‍ലാലിനൊപ്പമുള്ള നെടുമുടി വേണുവിന്റെ അവസാനത്തെ ചിത്രങ്ങളിലൊന്നായി 'ആറാട്ട്'
തുടക്കക്കാരന്‍ ആയതുകൊണ്ട് ഡ്യൂപ്പില്ല, വലിയ മതില്‍ ചാടുന്ന സീനില്‍ പരുക്ക്; അന്ന് മമ്മൂട്ടിയല്ല, സജിന്‍
മലയാള സിനിമയുടെ വല്ല്യേട്ടനാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ സിനിമാ അഭിനയം തുടങ്ങിയിട്ട് അമ്പത് വര്‍ഷം പൂര്‍ത്തിയായി. ഉയര്‍ച്ച താഴ്ച്ചകളുടെ കരിയറായിരുന്നു മമ്മൂട്ടിയുടേത്. അതിനിടയിലെല്ലാം മമ്മൂട്ടിയെന്ന മഹാനടന്‍ വളര്‍ന്നു. മമ്മൂട്ടിയെ കുറിച്ച് പല കാര്യങ്ങളും ഇപ്പോള്‍ ആരാധകര്‍ക്ക് അറിയാം. എന്നാല്‍, അദ്ദേഹത്തെ കുറിച്ച് അറിയാത്ത ചില രഹസ്യങ്ങളുമുണ്ട്. അതില്‍ ഒരെണ്ണം എന്താണെന്ന് നമുക്ക് നോക്കാം.
മമ്മൂട്ടിയുടെ യഥാര്‍ഥ പേര് മുഹമ്മദ് കുട്ടി എന്നായിരുന്നു. പിന്നീടാണ് അദ്ദേഹം മമ്മൂട്ടിയായത്. സിനിമയിലെത്തിയപ്പോള്‍ അദ്ദേഹത്തിനു മറ്റൊരു പേര് കിട്ടിയിരുന്നു. ആ പേര് സജിന്‍ എന്നാണ്. ഷീല നിര്‍മിച്ച 'സ്‌ഫോടനം' എന്ന സിനിമയില്‍ ആയിരുന്നു മമ്മൂട്ടിയുടെ പേര് സജിന്‍. തുടക്കക്കാരനായതുകൊണ്ട് ഈ പടത്തില്‍ മമ്മൂട്ടിക്ക് അവര്‍ ഡ്യൂപ്പിനെ കൊടുത്തില്ല. വലിയ മതിലില്‍ നിന്നും ചാടേണ്ട ഒരു സീനുണ്ടായിരുന്നു ഈ രംഗത്തിന് വേണ്ടി അദ്ദേഹം ഡ്യൂപ്പ് ഇല്ലാതെ ചാടി. പക്ഷെ അന്ന് മമ്മൂട്ടിക്ക് ഒരു വലിയ പരിക്ക് പറ്റിയിരുന്നു.