മമ്മൂട്ടിയും സുരേഷ് ഗോപിയും നേര്‍ക്കുനേര്‍, മാര്‍ച്ചില്‍ വമ്പന്‍ റിലീസുകള്‍ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (10:20 IST)

മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങള്‍ മാര്‍ച്ചില്‍ റിലീസ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പാപ്പന്‍ അടുത്തമാസം പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, കനിഹ, സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ള തുടങ്ങിയ താരനിര അണിനിരക്കുന്നു.

മമ്മൂട്ടി ചിത്രം 'ഭീഷ്മപര്‍വ്വം' മാര്‍ച്ച് 3ന് ബിഗ് സ്‌ക്രീനില്‍ എത്തുമെന്നും പറയപ്പെടുന്നു.ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും അത് മാറ്റിയിരുന്നു.ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബൂസലീം, വീണ നന്ദകുമാര്‍, ഹരീഷ് പേരടി തുടങ്ങിയ താരനിര സിനിമയിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :