1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Union Minister Suresh Gopi Interview

മകനുവേണ്ടി താന്‍ ആരെയും സ്വാധീനിക്കാന്‍ പോയിട്ടില്ല; തെളിയിച്ചാല്‍ അഭിനയം നിര്‍ത്തുമെന്ന് സുരേഷ് ഗോപി

Suresh Gopi
മകനുവേണ്ടി താന്‍ ആരെയും സ്വാധീനിക്കാന്‍ പോയിട്ടില്ലെന്നും ഇത് തെളിയിച്ചാല്‍ അഭിനയം തന്നെ നിര്‍ത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. സൂപ്പര്‍താരങ്ങളുടെ മക്കള്‍ക്ക് പ്രത്യേക പരിഗണന കിട്ടുന്നുവെന്ന വാദവും സുരേഷ് ഗോപി. സൂപ്പര്‍ താരങ്ങളുടെ മക്കള്‍ സിനിമയില്‍ വന്നതുകാരണം ആരുടെയെങ്കിലും അവസരം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് സുരേഷ് ഗോപി ചോദിച്ചു.
 
കൂടാതെ മൂന്നാമതൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കാന്‍ മലയാള സിനിമയില്‍ ഗൂഡാലോചന നടന്നോ എന്ന ചോദ്യത്തിന് താന്‍ സൂപ്പര്‍സ്റ്റാര്‍ ഒന്നുമല്ലെന്നും അങ്ങനെയൊരു നീക്കം നടന്നതായി എനിക്കറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അഭിനയ രംഗത്ത് നിന്ന് സർക്കാർ സർവീസിലേക്ക്, സന്തോഷം പങ്കുവെച്ച് അപ്സര