എനിക്കെതിരെയുള്ള കേസ് റദ്ദാക്കണം; സുരേഷ് ഗോപി ഹൈക്കോടതിയില്‍

കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നേരത്തെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു

Suresh Gopi
Suresh Gopi
രേണുക വേണു| Last Modified വെള്ളി, 12 ജൂലൈ 2024 (09:27 IST)

വ്യാജ രേഖ ചമച്ച് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചെന്ന കേസില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചു. വിടുതല്‍ ഹര്‍ജി തള്ളിയ പ്രത്യേക കോടതി ഉത്തരവിനെതിരെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് സുരേഷ് ഗോപി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നേരത്തെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ആവശ്യം കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് അപ്പീല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്. 2010 ജനുവരി 27 നാണ് PY 01 BA 999 എന്ന നമ്പറിലുള്ള ആഡംബര കാര്‍ സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. വാഹനം രജിസ്റ്റര്‍ ചെയ്ത പുതുച്ചേരിയിലെ വിലാസം വ്യാജമാണെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :