സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 24 ജൂലൈ 2024 (17:05 IST)
നിങ്ങളില്ലെങ്കില്‍ ഞാന്‍ വട്ടപ്പൂജ്യമാണെന്ന് തെലുങ്ക് നടന്‍ പ്രഭാസ്. കല്‍ക്കിയുടെ വിജയത്തില്‍ പ്രഭാസ് സിനിമയുടെ സംവിധായകനായ നാഗ് അശ്വിനും നിര്‍മ്മാതാവിനും നന്ദി അറിയിച്ചു. ഈ സിനിമയെ ബ്രഹ്മാണ്ഡ സിനിമയാക്കാന്‍ അഞ്ചുവര്‍ഷമാണ് നാഗ് അശ്വിന്‍ കഷ്ടപ്പെട്ടതെന്നും തങ്ങളുടെ നിര്‍മ്മാതാവ് പണം മുടക്കുന്നത് കണ്ട് ഞങ്ങളെല്ലാവരും ആശങ്കയിലായിട്ടുണ്ടായിരുന്നുവെന്നും പ്രഭാസ് പറഞ്ഞു. പണം ഒരുപാട് ചെലവാക്കുന്നില്ലെയെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ വലിയ ഹിറ്റ് സമ്മാനിക്കും എന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്.
കൂടാതെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ അമിതാഭ് ബച്ചനോടൊപ്പവും കമല്‍ ഹാസനോടൊപ്പവും അഭിനയിക്കാന്‍ അവസരം ലഭിച്ചതിലും എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ഇവരെ കണ്ടാണ് താന്‍ വളര്‍ന്നതെന്നും താരം പറഞ്ഞു.