നല്ല സമയം സെന്‍സറിങ് കഴിഞ്ഞു, എന്റെ ആദ്യത്തെ A പടം: ഒമര്‍ ലുലു

ഇര്‍ഷാദ് ആണ് നല്ല സമയത്തില്‍ നായകനായി എത്തുന്നത്

രേണുക വേണു| Last Modified ശനി, 19 നവം‌ബര്‍ 2022 (10:15 IST)

തന്റെ പുതിയ സിനിമയായ നല്ല സമയം നവംബര്‍ 25 ന് തിയറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞെന്നും എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്നും ഒമര്‍ പറഞ്ഞു.

'നല്ല സമയം Censoring കഴിഞ്ഞു ക്‌ളീന്‍ 'A' certificate, trailer ഇന്ന് 7.30ന് സിനിമ തീയേറ്ററില്‍ November 25ന് റിലീസ്. അങ്ങനെ എന്റെ ആദ്യത്തെ 'A' പടം Loading...' ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇര്‍ഷാദ് ആണ് നല്ല സമയത്തില്‍ നായകനായി എത്തുന്നത്. ഒപ്പം ഒരുപറ്റം പുതുമുഖ നായികമാരും ചിത്രത്തിലുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :