'നല്ല സമയം' കാണാന്‍ നിങ്ങളെ പോലെ ഞാനും വെയ്റ്റിംഗ്; പുതുമുഖ നായിക നന്ദന, ട്രെയിലര്‍ കണ്ടില്ലേ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (09:03 IST)
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. നവംബര്‍ 25ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം ആയിരുന്നു പുറത്തുവന്നത് .ചിത്രത്തിലെ പുതുമുഖം നായികയായ നന്ദന സഹദേവന്‍ തന്റെ ആദ്യ സിനിമയെക്കുറിച്ച് പറയുന്നു

നന്ദന സഹദേവന്റെ വാക്കുകള്‍

നാളുകളായി കാത്തിരുന്ന നല്ല സമയത്തിന്റെ ട്രൈലെര്‍ ഇന്നലെ റിലീസ് ചെയ്തിരിക്കുന്നു.. കുറഞ്ഞ സമയത്തില്‍ തന്നെ Trending num:3 യില്‍ ഇടംപിടിച്ചിരിക്കുകയാണ്...ആദ്യമായി അഭിനയിച്ച ഫിലിം ട്രെയിലറിന് ഇത്രയും വലിയൊരു സപ്പോര്‍ട്ട് ലഭിച്ചതില്‍ വളരെ അതികം സന്തോഷം... ഇങ്ങനെ ഒരു അവസരം എനിക്ക് തന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഡയറക്ടര്‍ ഒമര്‍ക അത് പോലെ കാസ്റ്റിംഗ് ഡയറക്ടര്‍ വിശാഖ് ചേട്ടന്‍ നിങ്ങളോട് ഒരു വലിയ നന്ദി... ഇതിന്റെ ഒരു ഭാഗമായി എന്നെ തിരഞ്ഞെടുത്തതിന്... തുടര്‍ന്ന് നല്‍കിയ സപ്പോര്‍ട്ടിനും....ഇതിന്റെ മുന്നിലും പിന്നിലും ആയി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി...more over ഇത് ഏറ്റെടുത്ത ജനങ്ങള്‍ക്.... നിങ്ങളുടെ സപ്പോര്‍ട്ട് ആണ് ഞങ്ങളുടെ വിജയവും സന്തോഷവും...25th എല്ലാവരും വെയിറ്റ് ചെയുന്ന ' നല്ല സമയം ' കാണാന്‍ നിങ്ങളെ പോലെ ഞാനും വെയ്റ്റിംഗ്.... ട്രൈലെര്‍ന് തന്ന സപ്പോര്‍ട്ട് തുടര്‍ന്നും പ്രതീക്ഷിക്കുന്നു.. പാത്തും പാറും അഭിയും നീനയും 25n വരുവാണ് സ്വാമിയേട്ടനും മനാഫ്കാകും ഒപ്പം.....അപ്പോള്‍ ബാക്കി തിയേറ്ററില്‍.....As Our Omarka Say ' നിങ്ങളുടേം ന്റേം എല്ലാവരുടേം നല്ല സമയം ആവട്ടെ '....എന്ന് സ്‌നേഹത്തോടെ

നിങ്ങളുടെ പാത്തു.....
'നല്ല സമയം ഹാപ്പി വെഡിങ് പോലെ ഒരു ദിവസത്തെ കഥയാണ്. തൃശ്ശൂര്‍ സ്ലാങ്ങാണ് ഉപയോഗിച്ചിട്ടുള്ളത്. ഹാപ്പി വെഡിങ് പോലെ രാത്രിയിലെ രസകരമായ യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും തമാശകളുമാണ് സിനിമ'-ഒമര്‍ ലുലു നേരത്തെ പറഞ്ഞിരുന്നു.
ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ സ്‌പോട്ട് എഡിറ്ററായി വന്ന രതിന്‍ രാധാകൃഷ്ണനാണ് നല്ല സമയത്തിന്റെ എഡിറ്റര്‍.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :