ആദ്യ സിനിമയില്‍ തന്നെ ലീഡിങ് റോള്‍, 'നല്ല സമയം' പുതുമുഖ നായികയുടെ കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 നവം‌ബര്‍ 2022 (10:07 IST)
മലയാളം സിനിമയിലേക്ക് കുറച്ചു പുതുമുഖ താരങ്ങളെ കൂടി സമ്മാനിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. നല്ല സമയം എന്ന ചിത്രത്തിലൂടെ തന്റെ വലിയ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്ന് പുതുമുഖ നടി ഗായത്രി ശങ്കര്‍. സിനിമയില്‍ പാര്‍വതി എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിക്കുന്നത്.

ഗായത്രി ശങ്കറിന്റെ കുറിപ്പ്

എന്നെ തേടിവന്ന ''പാര്‍വതി'' ഒരു തൃശ്ശൂര്‍കാരി...!

വലിയ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്

സന്തോഷം അതിലുപരി നന്ദി സംവിധായകന്‍ Omar Lulu, കാസ്റ്റിങ് ഡയറക്ക്റ്റര്‍ @vishakh_pv , പ്രൊഡ്യൂസര്‍ കലന്തൂര്‍ @kalandoorentertainments. ഇവരെ കൂടാതെ സിനിമയുടെ ഭാഗമായ എല്ലാവരോടും

ആദ്യമായിട്ടാണ് ഞാന്‍ ഒരു സിനിമയുടെ ഭാഗമാവുന്നത് അതില്‍ തന്നെ ഒരു ലീഡിങ് റോള്‍ ചെയ്യുവാന്‍ അവസരം ലഭിച്ചപ്പോള്‍ എന്നെ തേടിവന്ന കഥാപാത്രമാണ് പാര്‍വതി..,

25ന് നിങ്ങളിലേക്കെത്തുന്ന നല്ല സമയം സിനിമ കണ്ടതിന് ശേഷം പാര്‍വതിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രയം പറയുകയും ഇനി മുന്നോട്ടുള്ള യാത്രയില്‍ എല്ലാവരുടെയും സ്‌നേഹവും പിന്തുണയും നല്‍കുക

സ്‌നേഹത്തോടെ
ഗായത്രി ശങ്കര്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :