നമുക്കൊന്ന് കൂടിയാലോ എന്ന് ഹൃത്വിക്, വരുമ്പോൾ സവാളേം മുട്ടയും വാങ്ങിക്കോളാൻ മലയാളികൾ!

എസ് ഹർഷ| Last Updated: വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (12:16 IST)
ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ കഴിഞ്ഞ ശനിയാഴ്ച തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പും അതിനു ആരാധകർ നൽകിയ മറുപടിയും സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. അടുത്ത ശനിയാഴ്ച എന്താണ് പരിപാടി, നമുക്കൊന്ന് കൂടിയാലോ എന്നാണ് ഹൃതിക്ക് കഴിഞ്ഞ ശനിയാഴ്ച പോസ്റ്റ് ചെയ്തത്.

ഇതിന് താഴെയാണ് മലയാളി ആരാധകര്‍ ട്രോളുകള്‍ കൊണ്ട് ആഘോഷം നടത്തിയത്. ‘റൂമില്‍ ഉണ്ട്…വരുന്ന വഴി ഒരു കിലോ സവാളേം മോട്ടേം വാങ്ങിച്ചോ…വെട്ടി വിഴുങ്ങാന്‍ ഇവിടെ അരി മാത്രേ ഒള്ളു’ എന്നാണ് മലയാളിയായ ഒരു ആരാധകന്‍ ഹൃതിക്കിന് നല്‍കിയ മറുപടി.

‘മുഴപ്പിലങ്ങാട് മഠം എത്തിയിട്ട് വിളി. ബൈക്കില്‍ എണ്ണയില്ല. എടക്കാട് നിന്ന് അടിക്കാം. എടിഎം എടുക്കാന്‍ മറക്കരുതെ’ എന്ന് മറ്റൊരാള്‍

പടത്തിനു പോവാമെന്നും കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഓസ്സിക്ക് പടം കാണാം എന്ന് കരുതണ്ട അവനവന്റെ ടിക്കറ്റ് അവനവന്‍ തന്നെ എടുക്കണം എന്നുമാണ് വേറൊരാളുടെ ഉപദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :