അനുബന്ധ വാര്‍ത്തകള്‍
- അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ടു, അന്ധയായ നായിക കൊലപാതകിയെ കണ്ടെത്തുന്നു; നയൻസിന്റെ നേട്രികണ്‍ കൊറിയന്‍ ചിത്രം ‘ബ്ലൈന്‍ഡി’ന്റെ റീമേക്കോ?
- ടൊവിനോയും മംമ്തയും ഒന്നിക്കുന്നു, ഫൊറെൻസിക് വരുന്നു!
- ഒരു കുഞ്ഞനുജത്തി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു: നസ്രിയയെ കുറിച്ച് മനസുതുറന്ന് പൃഥ്വിരാജ് !
- രാജ്യത്ത് ഒരു പൊതുഭാഷ നല്ലത്, പക്ഷേ ഇന്ത്യയിൽ നടക്കില്ല: കമൽഹാസനു പിന്നാലെ അമിത് ഷായ്ക്ക് മറുപടിയുമായി രജനികാന്ത്
- വിവാഹം കഴിഞ്ഞ കാര്യം മറന്ന് ദീപിക പദുക്കോൺ; വൈറൽ വീഡിയോ
മണിരത്നത്തിന്റെ ഡ്രീം പ്രൊജക്ടിന്റെ ഷൂട്ടിംഗ് ഉടൻ, ചിത്രീകരണം തായ്ലാന്ഡ് കാടുകളില്‍
മണിരത്നത്തിന്റെ സ്വപന ചിത്രമായ ‘പൊന്നിയിന്‍ സെല്വന്’ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ചിത്രീകരണം തായാലാന്ഡിലാണെന്ന് റിപ്പോര്‍ട്ടുകള്‍. 100 ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന ഒറ്റ ഷെഡ്യൂളിലാണ് സിനിമ ചിത്രീകരിക്കുന്നത്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്വന്’ എന്ന കൃതിയെ ആരാധമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ഗംഭീര കാസ്റ്റിംഗാണ് മണിരത്നം നടത്തുന്നത്. 2012 മുതല്‍ ജോലികള്‍ തുടങ്ങിയ ചിത്രം സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ നീണ്ടു പോവുകയായിരുന്നു.
വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്ക ഷെട്ടി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്ത്ഥിപന്, ശരത്കുമാര് എന്നിവരെയാണ് സ്വപ്ന ചിത്രത്തിലേക്ക് മണി രത്നം കാസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിൽ നിന്നും ഐശ്വര്യ ലക്ഷ്മിയും എത്തുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
എ.ആര്. റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുക. ഛായാഗ്രഹണം രവി വര്മന്. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ളതാണ് ഈ നോവലാണ് ‘പൊന്നിയിന്‍ സെല്വന്’. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.