അനുബന്ധ വാര്‍ത്തകള്‍
- 'ടോം എന്‍ഡ് ജെറി കണ്ട് കരഞ്ഞ ഈ ലോകത്തിലെ ഒരേയൊരാള്‍'; രസകരമായ കുറിപ്പ് പങ്കുവെച്ച് അഹാന കൃഷ്ണ !
- അജിത്തിനൊപ്പമുള്ള ഈ പയ്യനെ മനസ്സിലായോ ? ഇന്ന് തമിഴ് സിനിമയിലെ സൂപ്പര്‍ താരം !
- 'എന്റെ സൂപ്പര്‍ വുമണ്‍', ഭാര്യക്ക് പിറന്നാള്‍ ആശംസകളുമായി ജയസൂര്യ
- അജിത്തിനെ ചേര്‍ത്തുപിടിച്ച് സുരേഷ് ഗോപി, ചിത്രം ഏറ്റെടുത്ത് ഉണ്ണി മുകുന്ദന് !
- #HBDThalaAjith ട്വിറ്ററില്‍ ട്രെന്‍ഡായി ഹാഷ്ടാഗ്, അജിത്തിന് ഇന്ന് 50-ാംപിറന്നാള്‍, ആശംസകളുമായി സംഗീതസംവിധായകന് ഡി ഇമ്മന്‍
തൃഷ വിവാഹിതയാകുന്നു ? നടി ചാര്‍മി കൗറിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു
തെന്നിന്ത്യന്‍ താരസുന്ദരി തൃഷയുടെ ജന്മദിനം (മെയ് 4) സിനിമാലോകം ആഘോഷം ആക്കിയിരുന്നു. അതിനിടെ നടിയുടെ വിവാഹത്തെക്കുറിച്ച് പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമായി. പിറന്നാള്‍ ദിവസം തന്റെ സുഹൃത്ത് കൂടിയായ നടി ചാര്‍മി കൗര്‍ ട്വീറ്റാണ് ഇതിനെല്ലാം തുടക്കമിട്ടത്.
രണ്ട് പതിറ്റാണ്ടോളം സിനിമയില്‍ സജീവമായി തുടരുന്ന തൃഷ ഇന്നും ബാച്ചിലറാണ്. നിശ്ചയം കഴിഞ്ഞ മുടങ്ങിപ്പോയ വിവാഹത്തിനുശേഷം അതിനെക്കുറിച്ച് നടി ചിന്തിക്കുന്നില്ല എന്നാണ് അടുത്തുള്ള വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതിനിടെ ചാര്‍മി കൗറിന്റെ ട്വീറ്റ് വീണ്ടും ചര്‍ച്ചയ്ക്ക് വഴിവെച്ചു.
'പിറന്നാളാശംസകള്‍ ബേബീ. ഇത് ബാച്ചിലര്‍ ആയിട്ടുള്ള നിന്റെ അവസാനത്തെ ജന്മദിനം ആയിരിക്കും എന്ന് എനിക്ക് ഉറപ്പു തോന്നുന്നു.'-ചാര്‍മി കൗര്‍ ട്വീറ്റ് ചെയ്തത്.