'ടോം എന്‍ഡ് ജെറി കണ്ട് കരഞ്ഞ ഈ ലോകത്തിലെ ഒരേയൊരാള്‍'; രസകരമായ കുറിപ്പ് പങ്കുവെച്ച് അഹാന കൃഷ്ണ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 മെയ് 2021 (17:21 IST)

യുവ താരങ്ങളില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. അനിയത്തി ദിയകൃഷ്ണയുടെ പിറന്നാളാണ് ഇന്ന്. ബാല്യകാല ചിത്രവും രസകരമായ ഒരു കുറിപ്പും പങ്കു വച്ചു കൊണ്ടാണ് അനിയത്തിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്.

അഹാനയുടെ
കുറിപ്പ്


"ഞങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍ (ഈ ചിത്രത്തിലെ പ്രായം) ഞാന്‍ ടോം ആണെന്നും ദിയ ജെറിയാണെന്നും എന്റെ മാതാപിതാക്കള്‍ പറയാറുണ്ടായിരുന്നു. കാരണം.. ടോം വലുതും കുസൃതിയുമായിരുന്നു, ജെറി ചെറുതും ആകര്‍ഷകവുമായിരുന്നു.ഞാന്‍ ടോമിനെയും ജെറിയെയും കാണുമ്പോഴെല്ലാം എനിക്ക് സ്വാഭാവികമായും ഞാന്‍ ഒരു പരാജിതയാണെന്ന് തോന്നും കാരണം എപ്പിസോഡിന്റെ അവസാനത്തില്‍ ടോം എല്ലായ്‌പ്പോഴും ജെറിയെ മറികടക്കുന്നു.ടോം എന്‍ഡ് ജെറി കണ്ട് കരഞ്ഞ ഈ ലോകത്തിലെ ഒരേയൊരാള്‍ ഞാന്‍ മാത്രമായിരിക്കും. എന്തായാലും ജന്മദിനാശംസകള്‍ ജെറി''



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :