'ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്റ്റാര്‍ എന്തുകൊണ്ട് മലയാള സിനിമയിലില്ല' ? ചോദ്യം ചോദിച്ച് സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 മെയ് 2021 (10:59 IST)

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറായി കാത്തിരിക്കുകയാണ് സിനിമ ലോകം. ഒരു അഡാര്‍ ലൗ, ചങ്ക്‌സ്, ധമാക്ക, ഹാപ്പി വെഡിങ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ സോഷ്യല്‍മീഡിയയിലും സജീവമാണ്. അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഒരു ഫാന്‍ ഫ്‌ലൈറ്റിന് വേണ്ടി അല്ല, തുറന്ന ചര്‍ച്ചയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് തുടങ്ങുന്നത് .ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്റ്റാര്‍ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയില്‍ വരാത്തതെന്നാണ് സംവിധായകന്റെ ചോദ്യം.

ഒമര്‍ ലുലുവിന്റെ വാക്കുകളിലേക്ക്

'രജനി,ചിരഞ്ജീവി,അല്ലൂ അര്‍ജ്ജുന്‍,വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും KGFലൂടെ യാഷും നേടിയ സ്റ്റാര്‍ഡം പോലെയോ മലയാളത്തില്ലേ ഏതെങ്കിലും ഒരു നടന് ഉണ്ടോ. ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്റ്റാര്‍ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയില്‍ വരാത്തത് ?'- ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :