1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Tovino Thomas

ടോവിനോയുടെ പെരുന്നാള്‍ സമ്മാനം,തല്ലുമാലയിലെ വീഡിയോ സോങ്

Vishnu Vijay Muhsin Parari Khalid RahmanTovino Thomas Kalyani Priyadarshan Jimshi Khalid Shobi Paulraj
102 ദിവസത്തെ ഷൂട്ടിന് ശേഷം വളരെ വേഗത്തില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കുകയാണ് തല്ലുമാല നിര്‍മാതാക്കള്‍. ടോവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിലെ വീഡിയോ സോങ് ഇന്നെത്തും. രാവിലെ 11 മണിക്ക് പാട്ട് പുറത്തിറങ്ങും.നമ്മള്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും പരീക്ഷണാത്മകവും ആവേശകരവുമായ സിനിമയാണ് തല്ലുമാലയെന്ന് ആഷിക് ഉസ്മാന്‍ പറഞ്ഞിരുന്നു.
 
ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
എന്താണ് മമ്മൂട്ടിയുടെ 'റോഷാക്ക്'; മെഗാസ്റ്റാര്‍ എത്തുന്നത് ഞെട്ടിക്കുന്ന രൂപത്തില്‍, സംഭവം ഇതാണ്