മുഖ്യമന്ത്രി വരുന്നൊരു സദസ്സല്ലെ, മാന്യമായി വേണം വസ്ത്രം ധരിക്കാൻ, പുതുമുഖ നടി ഐശ്വര്യയ്ക്കെതിരെ തെസ്നി ഖാൻ
മുഖ്യമന്ത്രി പങ്കെടുക്കുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിച്ചുവരണമെന്ന് തെസ്നി കമന്റ് ചെയ്തു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വരുമ്പോള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് പുതുമുഖ നടി ഐശ്വര്യ ചന്ദ്രന് മുതിര്‍ന്ന നടി തെസ്നി ഖാന്റെ ഉപദേശം. നടി ഐശ്വര്യ ഒരു ജ്വല്ലറി ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി വി.ഡി.സതീശനൊപ്പം ഫോട്ടോ എടുക്കുന്ന വീഡിയോയിലാണ് തെസ്നി ഖാന്‍ തന്റെ അഭിപ്രായം കമന്റായി രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിച്ചുവരണമെന്ന് തെസ്നി കമന്റ് ചെയ്തു. തെസ്നി ഖാന്റെ കമന്റ് ഇങ്ങനെ, ' എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല. ഇപ്പോഴത്തെ ജനറേഷന്‍ പിള്ളേര്‍ക്ക് എങ്ങനെ വേണമെങ്കിലും നടക്കാം. അതിനുള്ള പെര്‍മിഷനും അവകാശവും ഉണ്ട്. പക്ഷേ ഒരു മുഖ്യമന്ത്രി വരുന്ന സദസ്സില്‍, ഒരു നല്ല സ്റ്റാന്‍ഡേര്‍ഡ് ഉള്ള സദസ്സില്‍ മാന്യമായി ഡ്രസ്സ് ധരിച്ചുവരുകയാണെങ്കില്‍ അതൊരു നല്ല കാര്യമായിരുന്നു.' തെസ്നി ഖാന്‍ കമന്റ് ചെയ്തു.
കൊച്ചി എംജി റോഡിലുള്ള ഇടിമണ്ണിക്കല്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ഉദ്ഘാടനത്തിനാണ് ഞായറാഴ്ച ഐശ്വര്യ ചന്ദ്രന്‍ എത്തിയത്. മുഖ്യമന്ത്രി വി.ഡി.സതീശന്‍ ആയിരുന്നു ഉദ്ഘാടനം. എറണാകുളം എംപി ഹൈബി ഈഡന്‍, കൊച്ചി വി.കെ.മിനിമോള്‍, സിനിമാതാരം ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ഉദ്ഘാടന പരിപാടിയില്‍ ഉണ്ടായിരുന്നു.