അനുബന്ധ വാര്‍ത്തകള്‍
- 'അമ്മ'യിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല; സിനിമയിൽ പുതുതലമുറക്കാരുടെ നേതൃത്വത്തിൽ സമാന്തര കൂട്ടായ്മയ്ക്ക് ശ്രമം
- ഞങ്ങൾ പങ്കെടുത്തിട്ടില്ല, ഞാനും പൃഥ്വിയും ഒന്നുമറിഞ്ഞിരുന്നില്ല: സിദ്ദിഖിനെതിരെ രമ്യ നമ്പീശൻ
- ഹിറ്റുകളുടെ 'രാജാ'വാകാൻ രാജ 2; മമ്മൂട്ടി ചിത്രം ഓഗസ്റ്റിൽ ആരംഭിക്കും
- ദിലീപിനെ തിരിച്ചെടുത്തത് നേരത്തേ തന്നെ രമ്യയ്ക്കും പൃഥ്വിക്കും അറിയാമായിരുന്നു, അവർ മിണ്ടാതിരുന്നതാണ്: സിദ്ദിഖ്
- വ്യത്യസ്തമായ പ്രമേയം, വ്യത്യസ്തമായ പ്രണയം; 'മൈ സ്റ്റോറി' ജൂലൈ ആറിന് തിയേറ്ററുകളിലേക്ക്
ആടിപ്പാടി നസ്രിയ എത്തുന്നു; കൂടെയിലെ 'പറന്നേ' ഗാനം പുറത്ത്
ആടിപ്പാടി നസ്രിയ എത്തുന്നു; കൂടെയിലെ 'പറന്നേ' ഗാനം പുറത്ത്
ബാംഗ്ലൂര്‍ ഡെയ്സിന്റെ മഹാവിജയത്തിന് ശേഷം നാലുവര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ‘കൂടെ’യുമായി അഞ്ജലി മേനോന് എത്തുന്നത്. നസ്രിയ, പൃഥ്വിരാജ്, പാർവതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇപ്പോൾ ചിത്രത്തിലെ 'പറന്നേ' എന്ന ഗാനമാത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.
ബെന്നി ദയാലും രഘു ദീക്ഷിതും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഘു ദീക്ഷിത് ആണ്.
ബന്ധങ്ങളെക്കുറിച്ചുള്ള കഥയാണ് ‘കൂടെ’യിൽ പറയുന്നത്. പൃഥ്വിയുടെ സഹോദരിയായാണ് നസ്രിയ എത്തുന്നത്. സംവിധായകന് രഞ്ജിത്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂലൈ ആറിന് ചിത്രം തിയറ്ററുകളിലെത്തും.