അപർണ|
Last Modified തിങ്കള്‍, 2 ജൂലൈ 2018 (18:04 IST)
ദിലീപിനെ തിരിച്ചെടുത്ത താരസംഘടന അമ്മയുടെ നിലപാട് ഇപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്. പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റെ ദിവസമാണ് പ്രഖ്യാപനം ഉണ്ടായത്. എന്നാൽ, മോഹൻലാൽ സ്ഥാനം ഏൽക്കുന്നതിനും മുന്നേയാണ് ദിലീപിനെ പുറത്താക്കിയ തീരുമാനം അസാധുവാക്കിയതെന്ന് നടൻ സിദ്ദിഖ് പറയുന്നു.
പൃഥ്വിരാജ് , മമ്മൂട്ടി, മോഹന്‍ലാല്‍, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനമായത്. എന്നാല്‍ അധികം കഴിയുന്നതിന് മുന്‍പ് തന്നെ ആ തീരുമാനം പിന്‍വലിച്ചിരുന്നുവെന്നാണ് സിദ്ദിഖ് പറയുന്നത്. മനോരമ ന്യൂസിന്റെ നേരെ ചോവ്വേയ്ക്കിടയിലാണ് സിദ്ദിഖ് ഇതേക്കുറിച്ച് പ്രതികരിച്ചത്.
ആദ്യം തീരുമാനമെടുത്ത അതേ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് പിന്നീട് ആ തീരുമാനം റദ്ദാക്കിയത്. പൃഥ്വിരാജും രമ്യ നമ്പീശനും ഉള്‍പ്പടെയുള്ളവരായിരുന്നു അന്ന് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി ഉണ്ടായിരുന്നത്. ദിലീപിനെ പുറത്താക്കിയ നടപടി നിലനിൽക്കില്ലെന്നും അസാധുവാണെന്നും അവര്‍ക്ക് കൃത്യമായി അറിയാമായിരുന്നു. അന്ന് അവര്‍ ഇതേക്കുറിച്ച് പുറത്ത് പറയാതിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അന്ന് എതിര്‍പ്പ് പ്രകടിപ്പിക്കാത്തവര്‍ ഇന്ന് പരസ്യമായി എതിര്‍ക്കുകയും രാജി വെക്കുകയും ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്നും ചോദ്യമുയരുന്നുണ്ട്.