അനുബന്ധ വാര്‍ത്തകള്‍
- Trailer :ഫുട്ബോള്‍ കമന്റേറ്ററായി കല്യാണി,ശേഷം മൈക്കില്‍ ഫാത്തിമ ട്രെയിലര്‍
- സുധിയുടെ സ്റ്റേജിലെ അവസാന പ്രകടനം,ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ച് കൈയ്യടി വാങ്ങി
- മൂന്നാമത്തെ സിനിമ ! മിന്നില്‍ മുരളി താരം ഫെമിന ജോര്‍ജ് വീണ്ടും നായിക,'തീപ്പൊരി ബെന്നി' വരുന്നു
- ആനന്ദം സംവിധായകന്റെ 'പൂക്കാലം', ഒഫീഷ്യല്‍ അപ്ഡേറ്റ് ഇന്ന് വൈകുന്നേരം
- ചിക്കന്‍ പോക്സ് ബാധിച്ച രോഗിയെ പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ വൈറസ് ബാധിച്ചതാകാം എന്ന് പറഞ്ഞു; ഭാര്യയുടെ മരണത്തെ കുറിച്ച് ജഗദീഷ്
അര്‍ജുന്‍ അശോകന്റെ 'തീപ്പൊരി ബെന്നി' ഒ.ടി.ടി റിലീസായി
അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തീപ്പൊരി ബെന്നി.രാജേഷ് ജോജി സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന സിനിമ ഒ.ടി.ടി റിലീസായി. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സിനിമ കാണാന്‍ ആകുക.
തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ വട്ടകുട്ടയില്‍ ചേട്ടായി എന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്റെയും സ്വപ്നങ്ങള്‍ക്ക് പുറകെ യാത്ര ചെയ്യുന്ന മകന്റെയും കഥയാണ് സിനിമ പറയുന്നത്. അച്ഛന്റെ വേഷത്തില്‍ ജഗദീഷ് എത്തുമ്പോള്‍ മകന്‍ ബെന്നിയായി അര്‍ജുനും വേഷമിടുന്നു.
ടി.ജി രവി, പ്രേംപ്രകാശ്, ഷാജു ശ്രീധര്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീകാന്ത് മുരളി, റാഫി, ഉപ്പും മുളകും ഫെയിം നിഷാ സാരംഗ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്