1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. 1 Year For Timeless Blockbuster Sita Ramam

'സീതാരാമം' റിലീസായി ഒരു വര്‍ഷം, സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കി നിര്‍മ്മാതാക്കള്‍

Dulquer Salmaan
ദുല്‍ഖര്‍ സല്‍മാന്‍ഖാനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്ത 'സീതാരാമം' റിലീസായി ഇന്നേക്ക് ഒരു വര്‍ഷം.ഓഗസ്റ്റ് 5ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം വന്‍ വിജയമായി മാറി. നിര്‍മ്മാതാക്കള്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. സ്‌പെഷ്യല്‍ വീഡിയോ നിര്‍മാതാക്കള്‍ പുറത്തിറക്കി.സിനിമ പ്രദര്‍ശനത്തിന് എത്തിയ സമയത്തെ പ്രേക്ഷക പ്രതികരണങ്ങളും ചിത്രത്തിലെ മനോഹരമായ രംഗങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
30 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 91.4 കോടി കളക്ഷനാണ് ചിത്രം നേടിയതെന്ന് ഒടുവില്‍ ലഭിച്ച വിവരം.
  രശ്മിക മന്ദാന, മൃണാള്‍ താക്കൂര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അഫ്രീന്‍ എന്ന കഥാപാത്രമായാണ് രശ്മിക രംഗത്തെത്തുന്നത്. യുദ്ധ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പ്രണയകഥയില്‍ പട്ടാളക്കാരനായി ദുല്‍ഖര്‍ വേഷമിട്ടു.
 
 
 
അടുത്ത ലേഖനം
'ജയിലര്‍' റിലീസ് ദിവസം അവധി ! പ്രഖ്യാപനവുമായി തമിഴ്‌നാട്ടിലെ സ്വകാര്യ കമ്പനി