ചന്ദ്രമുഖിയിൽ ജ്യോതികയുടേത് ആശ്ചര്യപ്പെടുത്തുന്ന പ്രകടനം, പ്രശംസയുമായി കങ്കണ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2023 (18:04 IST)
ദൃശ്യത്തിന് മുൻപെ മലയാളത്തിൽ നിന്നുള്ള റീമേയ്ക്ക് ചിത്രമായെത്തി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമെത്തിയ സിനിമയാണ് മണിച്ചിത്രത്താഴ്. ഭൂൽ ഭുലയ്യ എന്നപേരിൽ ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്യപ്പെട്ട ചിത്രത്തിന് കഴിഞ്ഞ വർഷം ഹിന്ദിയിൽ രണ്ടാം ഭാഗം ഒരുങ്ങിയിരുന്നു. സമാനമായി തമിഴിലും മണിച്ചിത്രത്താഴിൻ്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുകയാണ്.

രജനീകാന്ത് നായകനായ ചന്ദ്രമുഖിയിൽ ജ്യോതികയായിരുന്നു മറ്റൊരു പ്രധാനകഥാപാത്രമായെത്തിയത്.പുതിയ ചന്ദ്രമുഖിയിൽ രാഘവ ലോറൻസും കങ്കണ റണാവത്തുമാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്. ഇതിനിടെയിൽ ചന്ദ്രമുഖിയിലെ പ്രകടനത്തിൻ്റെ പേരിൽ നടി ജ്യോതികയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് കങ്കണ.

ചന്ദ്രമുഖി 2വിൻ്റെ ക്ലൈമാക്സ് ഷൂട്ടിംഗ് നടക്കുകയാണ്. ഈ സമയത്ത് ഞാൻ എല്ലാ ദിവസവും ചന്ദ്രമുഖിയിലെ ജ്യോതികയുടെ പ്രകടനം കാണാറുണ്ട്. ആദ്യഭാഗത്തിൽ ആശ്ചര്യപ്പെടുത്തുന്ന പ്രകടനമാണ് ജ്യോതികയുടേത്. ആ ബ്രില്ല്യൻസിനൊപ്പം എത്താൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. സമൂഹമാധ്യമങ്ങളിൽ കങ്കണ കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :