കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (15:08 IST)
2005ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖി എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. കഴിഞ്ഞ മാസമായിരുന്നു ചിത്രീകരണം ആരംഭിച്ചത്.പി വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി 2ന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.
മൈസൂരില്‍ ആയിരുന്നു ചിത്രീകരണം നടന്നത്.എംഎം കീരവാണി ആണ് സംഗീതം ഒരുക്കുന്നത്. മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയിരുന്നു ചന്ദ്രമുഖി.
വെങ്കിടേഷിനെ നായകനാക്കി പി വാസു തെലുങ്കില്‍ നാഗവല്ലി എന്നൊരു ചിത്രം ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായി നിര്‍മ്മിച്ചിരുന്നു. ഇതുതന്നെയാണോ തമിഴിലേക്ക് കൊണ്ടുവരുന്നത് എന്ന് അറിയില്ല.