വര്‍ഷങ്ങള്‍ക്കുശേഷം ജഗതിയുടെ ഒരു സിനിമ തിയേറ്ററുകളിലേക്ക്,'സിബിഐ 5 ദ ബ്രെയ്ന്‍' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2022 (16:58 IST)

മലയാളക്കര കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'സിബിഐ 5 ദി ബ്രെയിനി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് സിനിമ പ്രദര്‍ശനത്തിനെത്തും.
സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.കെ മധു സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് എന്‍ സ്വാമിയാണ്.
ഫെബ്രുവരി 27 നാണ് ജഗതിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്.ശക്തമായ കഥാപാത്രത്തെയാവും അദ്ദേഹം അവതരിപ്പിക്കുകയെന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞിരുന്നു. മകന്‍ രാജ്കുമാറും സിബിഐ അഞ്ചാം ഭാഗത്തില്‍ ഉണ്ട്. അച്ഛന് പറയാനുള്ളത് മകനിലൂടെ ആകും പ്രേക്ഷകര്‍ കേള്‍ക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :