ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമ, 'സിബിഐ 5 ദ ബ്രെയ്ന്‍' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (11:09 IST)

മലയാളത്തില്‍ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ ദ ബ്രെയിന്‍. തിരിച്ചുവരവിന് തയ്യാറായി മെഗാസ്റ്റാര്‍. വളരെ വേഗത്തില്‍ തന്നെ പ്രദര്‍ശനത്തിന് എത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകരും.

പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.

35-ാം വര്‍ഷത്തിലും തുടരുന്ന യാത്രയെക്കുറിച്ച് സംവിധായകന്‍ കെ മധു പറഞ്ഞത് ഇങ്ങനെ.

'ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ട്രെന്‍ഡ് ആയ മമ്മൂട്ടിക്കും സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രത്തിനും ഞങ്ങളുടെ രചയിതാവ് എസ് എന്‍ സ്വാമിക്കുമൊപ്പം നടത്തിയ ആ യാത്രയെ ഞാന്‍ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നു. സിബിഐ സിരീസിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിന്‍ നിങ്ങളിലേക്ക് എത്തിക്കുമ്പോള്‍, ഈ മാസം ഞങ്ങളുടെ ആ യാത്ര 35-ാം വര്‍ഷത്തിലും തുടരുന്നു'- കെ മധു കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :