സ്വന്തം ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് ജഗതി, 'സിബിഐ 5 ദ ബ്രെയ്ന്‍' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (08:58 IST)

മലയാളികളുടെയും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് അവസാനമാകുന്നത്. 'സിബിഐ 5 ദ ബ്രെയ്ന്‍'ലൂടെ ജഗതി അഭിനയത്തിലെ ലോകത്തേക്ക് തിരിച്ചെത്തുന്നു. സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ജഗതി പങ്കുവെച്ചു.വാഹനാപകടത്തിന് പിന്നാലെ സിനിമയില്‍ നിന്നും വിട്ടുനിന്ന താരം തിരിച്ചെത്തുന്ന സന്തോഷത്തിലാണ് എല്ലാവരും.
ഫെബ്രുവരി 27 നാണ് ജഗതിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്.ശക്തമായ കഥാപാത്രത്തെയാവും അദ്ദേഹം അവതരിപ്പിക്കുകയെന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞിരുന്നു. മകന്‍ രാജ്കുമാറും സിബിഐ അഞ്ചാം ഭാഗത്തില്‍ ഉണ്ട്. അച്ഛന് പറയാനുള്ളത് മകനിലൂടെ ആകും പ്രേക്ഷകര്‍ കേള്‍ക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :