1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Suresh Gopi Garudan

ഇനി റിലീസിനായുള്ള കാത്തിരിപ്പ്,'ഗരുഡന്‍' ചിത്രീകരണം പൂര്‍ത്തിയായി

Suresh Gopi new film Suresh Ko bhi movie Suresh സുരേഷ് ഗോപി
സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗരുഡന്‍ ജോലികള്‍ പുരോഗമിക്കുന്നു. നവാഗതനായ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 11 വര്‍ഷങ്ങള്‍ക്കുശേഷമാണ് സുരേഷ് ഗോപിക്കൊപ്പം ബിജു മേനോന്‍ അഭിനയിക്കുന്നത്.
മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.സുരേഷ് ഗോപിയും ബിജു മേനോനും മിഥുന്‍ മാനുവല്‍ തോമസും ലിസ്റ്റിന്‍ സ്റ്റീഫനും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ സിദ്ദീഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, മേജര്‍ രവി, നിഷാന്ത് സാഗര്‍, ജയ്‌സ് ജോസ്, രഞ്ജിത്ത് കങ്കോള്‍, രഞ്ജിനി, മാളവിക തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അനുഷ്‌ക ഷെട്ടിയുടെ തിരിച്ചുവരവ്,'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'ട്രെയിലര്‍ ഇന്നെത്തും