ബിജു മേനോനിലെ പ്രണയ നായകന്‍, ആളൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, കൂടെ നിഖില വിമലും,'മേപ്പടിയാന്‍' സംവിധായകന്റെ പുത്തന്‍ പടം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (15:13 IST)
'മേപ്പാടിയാന്‍' സംവിധായകന്‍ വിഷ്ണു മോഹന്‍ ഇപ്പോള്‍ തന്റെ അടുത്ത ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്. ബിജു മേനോനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

നിര്‍മ്മാതാക്കള്‍ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഒരു റൊമാന്റിക് ഡ്രാമയാണെന്നാണ് സൂചന.
തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്.
കുമളി, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് തുടര്‍ന്നുള്ള ചിത്രീകരണം. വിഷ്ണു മോഹന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ അനു മോഹന്‍, നിഖില വിമല്‍, ഹക്കിം ഷാജഹാന്‍,സിദ്ദിഖ്, രഞ്ജി പണിക്കര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, വിഷ്ണു മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അശ്വിന്‍ ആര്യനാണ് സംഗീതം ഒരുക്കുന്നത്.ജോമോന്‍ ടി ജോണ്‍ ഛായാഗ്രാഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :