ആശുപത്രിയില്‍ നിന്ന് 'ഗരുഡന്‍' ലൊക്കേഷനിലേക്ക് സുരേഷ് ഗോപി, പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 മെയ് 2023 (16:40 IST)
സുരേഷ് ഗോപിയെ ആശുപത്രി പ്രവേശിപ്പിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.'ഗരുഡന്‍'എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പതിവ് പരിശോധനയ്ക്കായി നടന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു. ആരോഗ്യസ്ഥിതി സാധാരണ നിലയില്‍ തന്നെയാണെന്ന് മനസ്സിലായതോടെ താരം സെറ്റില്‍ തിരിച്ചെത്തുകയും ജോലി ആരംഭിക്കുകയും ചെയ്തിരുന്നു.

ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ട് കൊച്ചിയിലാണ് പുരോഗമിക്കുന്നത്. നവാഗതനായ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ബിജു മേനോന്‍, അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, മേജര്‍ രവി, നിഷാന്ത് സാഗര്‍, ജയ്‌സ് ജോസ്, രഞ്ജിത്ത് കങ്കോള്‍, രഞ്ജിനി, മാളവിക എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :