പൃഥ്വിരാജിന്റെ ഗോള്‍ഡിനുശേഷം മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം ? അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തെ കുറിച്ച് ചര്‍ച്ചകളില്‍ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 26 മെയ് 2022 (09:59 IST)

മമ്മൂട്ടിയുടെ കൂടെ കൂടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഒന്നിക്കുമോ എന്നതാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ഇരുവരുടെയും ചിത്രത്തിനായി കാത്തിരിക്കുകയാണ് ലോകം. മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം' കണ്ടതിന് ശേഷം ചിത്രത്തെ പ്രശംസിച്ചു കൊണ്ട് അല്‍ഫോണ്‍സ് പുത്രന്‍ എത്തിയിരുന്നു.

അതിനു പിന്നാലെയാണ് മമ്മൂട്ടിയെ വച്ച് അടുത്ത സിനിമ പ്ലാന്‍ ചെയ്യണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടുള്ള കമന്റുകളുമായി ആരാധകര്‍ എത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ വരുന്ന ഈ ചോദ്യങ്ങള്‍ക്ക് സംവിധായകന്‍ മറുപടി നല്‍കിയിട്ടില്ല.

പൃഥ്വിരാജ് സുകുമാരന്‍, നയന്‍താര എന്നിവരോടൊപ്പം കോമഡി ആക്ഷന്‍ ചിത്രമായ 'ഗോള്‍ഡ്' റിലീസിനായി കാത്തിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :