ഓണത്തിന് സിനിമയ്ക്ക് പോകുന്നില്ലേ ?ബേസിലിന്റെ 'പാല്‍തു ജാന്‍വര്‍' നാളെ മുതല്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (14:49 IST)
ഓണക്കാലത്ത് പ്രദര്‍ശനത്തിനെത്തുന്ന ബേസില്‍ ജോസഫ് ചിത്രമാണ് 'പാല്‍തു ജാന്‍വര്‍'. നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം നാളെ മുതല്‍ തിയേറ്ററുകളില്‍.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ്‌സ് സ്റ്റാര്‍ ഹോളിഡേ ഫിലിമിസും പ്ലേ ഫിലിമിസും ചേര്‍ന്ന് സ്വന്തമാക്കി.

ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയാ കുറുപ്പ് തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

വിനോയ് തോമസ്, അനീഷ് അഞ്ജലി ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :