അനുബന്ധ വാര്‍ത്തകള്‍
- പെണ്ണഴകിന്റെ ഭാഗ്യ ലക്ഷണങ്ങൾ ഇവയാണ്, അറിയൂ ഈ സാമുദ്രിക ലക്ഷണങ്ങൾ !
- ഒടിയൻ പ്രദർശിപ്പിക്കുന്നതിടെ തിയേറ്ററിൽ തീപിടുത്തം, വൻദുരന്തം ഒഴിവായത് തലനാരിഴക്ക്
- അക്രമികളുമായി എന്ത് ബന്ധം? ലീന മരിയ പോളിനെ പൊലീസ് ചോദ്യം ചെയ്യും
- മലകയറാനെത്തിയ ട്രാൻസ്ജെൻഡറുകളെ എരുമേലിയിൽ തടഞ്ഞു, പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം
- 2018ൽ ആളുകൾ ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞ കാർ ഹോണ്ട അമേസ് !
‘ഒടിയൻ മോശമാണെന്ന് ലാലേട്ടൻ പറഞ്ഞാൽ ഞാൻ ഈ പണി അവസാനിപ്പിക്കും‘: ശ്രീകുമാർ മേനോൻ
ഒടിയൻ സിനിമ മോഷമാണെന്ന് ലാലേട്ടൻ പറഞ്ഞാൽ താൻ ഈ പണി അവസാനിപ്പിക്കും എന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. വലിയ പ്രഖ്യപനങ്ങളും പ്രമോഷനുമായി വന്ന ചിത്രം ആദ്യം ദിവസം തന്നെ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.
റിപ്പോർട്ടർ ചാനലിലെ മിറ്റ് ദ് എഡിറ്റർ എന്ന പരിപാടിയിലാണ് ശ്രീകുമാർ മേനോന്റെ പ്രതികരണം. സിനിമക്കും തനികുമെതിരെ ചിലർ നിഗൂഢ അജണ്ടകൾ വച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് സംശയം തോന്നു എന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
ചിത്രത്തിനെതിരെ മോഷം പ്രചരണങ്ങൾ രൂക്ഷമായതോടെ ചിത്രം ഒരു ഇമോഷണൽ ത്രില്ലറാണെന്നും പ്രേക്ഷകർ ഒരു ആക്ഷൻ ത്രില്ലർ പടം പ്രതീക്ഷിച്ച് തീയറ്ററിൽ പോകരുത് എന്നും മോഹൻലാൽ തന്നെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. പരസ്യ ചിത്രങ്ങളുടെ തിരക്കുകൾ കഴിഞ്ഞാലുടൻ രണ്ടാമൂഴത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. എന്നാൽ രണ്ടാമൂഴം തിരക്കഥ സിനിമയാക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്.