സുമീഷ് ടി ഉണ്ണീൻ|
Last Modified ശനി, 15 ഡിസംബര്‍ 2018 (20:40 IST)
2018 പൂർത്തീകരിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ ഈ വർഷം ആളുകൾ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ വാഹനങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിൾ. ഹോണ്ടയുടെ സെഡാൻ അമേസ് ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
പുതിയ രണ്ടാം തലമുറ അമേസിനെയാണ് ആളുകൾ ഏറ്റവുമധികം തിരഞ്ഞത്. 2013 ഏപ്രിലിലാണ് ഹോണ്ട അമേസിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് 2016ൽ പരിഷ്കരിച്ച മോഡൽ പുറത്തിറക്കി. 2018ലാണ് രണ്ടാം തലമുറ അമേസിനെ കമ്പനി വിപണിയിൽ എത്തിക്കുന്നത്.
90 പി എസ് കരുത്ത് നൽകുന്ന 1.2 ലിറ്റർ i-VTEC പെട്രോൾ, 100 പി എസ് കരുത്ത് നൽകുന്ന 1.5 ലിറ്റർ i-DTEC ഡീസൽ എന്നീ എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം ഇന്ത്യൻ വിപണിയിൽ ഉള്ളത്. 19.5 കിലോമീറ്ററാണ് ഇരു വേരിയന്റുകൾക്കും കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.
ഇന്ത്യൻ വാഹന വിപണി കീഴടക്കാൻ തയ്യാറെടുക്കുന്ന ടാറ്റയുടെ ഹാരിയറാണ് ഗൂഗിളിൽ ഏറ്റവുമധികം തിരയെപ്പെട്ട മറ്റൊരു വാഹനം. രണ്ടാം വരവിലും രാജകീയത നിലനിർത്തിയ ഹ്യൂണ്ടായിയുടെ സാൻട്രോയും പട്ടികയുടെ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്.