സുമീഷ് ടി ഉണ്ണീൻ|
Last Modified ഞായര്‍, 16 ഡിസംബര്‍ 2018 (10:30 IST)
ശബരിമല കയറാൻ എത്തിയ ട്രാൻസ്ജെൻഡേഴ്സിനെ പൊലിസ് എരുമേലിയിൽ തടഞ്ഞു. നാലുപേരടങ്ങുന്ന സംഘത്തെയാണ് പൊലീസ് തടഞ്ഞത്. സ്ത്രീവേഷം മാറ്റണം എന്ന പൊലീസിനെ ആവശ്യമം അംഗികരിക്കതെ വന്നതോടെ ഇവരെ തിരികെ അയക്കുകയായിരുന്നു.
അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരെയാണ് മല കയറുന്നതിൽനിന്നും പൊലീസ് തടഞ്ഞത്. അതേ സമയം പൊലീസിനെതിരെ രൂക്ഷമായ അരോപണങ്ങളാണ്
ട്രാൻസ്ജെൻഡറുകൾ ഉന്നയിച്ചത്. സുരക്ഷ ആവശ്യപ്പെട്ട തങ്ങളോട് പൊലീസ് മോഷമായി പെരുമാറി എന്നും പൊലീസുകർ മാനസികമായി പീഡിപ്പിച്ചു എന്നും ഇവർ പറയുന്നു.
വൃതമെടുത്ത് കെട്ടു നിറച്ചാണ് തങ്ങൾ മലകയറാൻ എത്തിയത് എന്നും നേരത്തെയും തങ്ങളുടെ കൂട്ടത്തിലുള്ളവർ മല കയറിയിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി. എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകും എന്ന കാരണത്താലാണ് ട്രാൻസ് ജെൻഡറുകളെ കടത്തിവിടാതിരുന്നത് എന്നാണ് പൊലീസിന്റെ വാദം.