1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sreenath Bhasi Interview

'സിനിമകള്‍ ഇല്ലെങ്കില്‍ ഞാന്‍ വെല്ല വര്‍ക്കപ്പണിക്കും പോകും'; ശ്രീനാഥ് ഭാസി അന്ന് പറഞ്ഞത്

ശ്രീനാഥ് ഭാസി
നടന്‍ ശ്രീനാഥ് ഭാസിയെയും ഷെയ്ന്‍ നിഗമിനെയും വിലക്കിയിരിക്കുകയാണ് സിനിമാ സംഘടനകള്‍. വിലക്കിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ശ്രീനാഥ് ഭാസി തനിക്കെതിരെ ഭീഷണിയാണെന്നും സിനിമയിലെങ്കില്‍ വാര്‍ക്കപ്പണിക്ക് പോകുമെന്നും പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടുന്നത്.
 
ഇന്റര്‍വ്യൂ കൊടുക്കാന്‍ ഇപ്പോള്‍ പേടിയാണെന്നും കാരണം ആളുകള്‍ അറ്റാക്ക് ചെയ്യുമോ എന്നുള്ള പേടിയാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
ഒരു പരിപാടിക്ക് വിളിച്ച ഒരാളോട് സുഖമില്ല അസൗകര്യം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ നടക്കില്ല ഭാസി നീ വന്നോ ഇല്ലെങ്കില്‍ നിനക്കിട്ട് പണിയാണ് എന്ന രീതിയിലാണ് പറയുന്നത്. അത് നടക്കില്ല. ഞാന്‍ കഷ്ടപ്പെട്ട് തന്നെ പണിയെടുക്കും. ഞാന്‍ ഇനിയും സിനിമകള്‍ അഭിനയിക്കും. എനിക്ക് പറ്റുന്ന പോലെ ചെയ്യും. ഇല്ലെങ്കില്‍ ഞാന്‍ വെല്ല വര്‍ക്കപ്പണിക്കും പോകുമെന്നാണ് നടന്‍ ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞത്.
 
ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണാര്‍ത്ഥം സില്ലി മോങ്ക്‌സ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്റെ പ്രതികരണം.
 
 
 
 
അടുത്ത ലേഖനം
Actor Mamukkoya passes Away: നടന്‍ മാമുക്കോയ അന്തരിച്ചു