സിൽക് സ്മിതയുടെ മരണം: ആ ഫോൺ കോളിന് ശേഷം അനുരാധ എത്തിയിരുന്നെങ്കിൽ...!
Silk Smitha
കേവലം മാദകനടി മാത്രമായിരുന്നില്ല സിൽക് സ്മിത. എണ്ണംപറഞ്ഞ എത്രയെത്ര മികച്ച കഥാപാത്രങ്ങൾ അവർ പകർന്നാടി...! താരത്തിന്റെ ഓർമകളിലാണ് ഇന്ന് മലയാള സിനിമാലോകം
സിൽക് വിടപറഞ്ഞിട്ട് 30 വർഷം
തെന്നിന്ത്യൻ സിനിമയുടെ താരറാണി സിൽക് സ്മിത വിടവാങ്ങിയിട്ട് 30 വർഷം. 1996 സെപ്റ്റംബർ 23 ന് തന്റെ 36-ാം വയസ്സിലാണ് സിൽക് സ്മിത ആത്മഹത്യ ചെയ്തത്. ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിൽ എന്താണ് കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല. ചെന്നൈയിലെ അപ്പാർട്മെന്റിൽ സാരിയിൽ തൂങ്ങിമരിച്ച നിലയിലാണ് സിൽക് സ്മിതയെ കണ്ടെത്തിയത്.
അനുരാധയെ അലട്ടിയ ഫോൺകോൾ
സിൽക് സ്മിതയുടെ വളരെ അടുത്ത സുഹൃത്താണ് നൃത്തകലാകാരി അനുരാധ. ആത്മഹത്യ ചെയ്തതിന്റെ തലേദിവസം സിൽക് സ്മിത അനുരാധയെ പോണിൽ വിളിച്ചിരുന്നു. തന്റെ അപ്പാർട്മെന്റിലേക്ക് വരാമോ എന്നും തന്നെ അലട്ടുന്ന ഒരു കാര്യം തുറന്നുപറയാനുണ്ടെന്നും സിൽക് സ്മിത അനുരാധയോട് പറഞ്ഞു. നാളെ മക്കളെ സ്‌കൂളിൽ പറഞ്ഞയച്ചതിനു ശേഷം വന്നാൽ മതിയോ എന്ന് അനുരാധ ചോദിച്ചു. മതിയെന്ന് സിൽക് സ്മിതയും മറുപടി നൽകി. എന്നാൽ, അനുരാധയോട് തുറന്നുസംസാരിക്കാൻ സിൽക് സ്മിത കാത്തുനിന്നില്ല. പിറ്റേന്ന് സിൽക് സ്മിതയുടെ മരണവാർത്തയാണ് അനുരാധയെ തേടിയെത്തിയത്.
'മരണത്തിന് നാല് ദിവസം മുൻപ് അവൾ എന്റെ വീട്ടിൽ വന്നതായി അനുരാധ പറയുന്നു. കുറെ നേരം അവിടെ ഇരുന്നു. സെപ്റ്റംബർ 22ന്, അവൾ മരിക്കുന്നതിന് തലേന്ന് രാത്രി ഒൻപതരയായപ്പോൾ സ്മിത എന്നെ വിളിച്ചിരുന്നു. ഇവിടെ വരെ വരാമോ കുറച്ച് സംസാരിക്കാനുണ്ട് എന്നായിരുന്നു അവൾ പറഞ്ഞത്. കുറച്ച് പണിയുണ്ട്, നാളെ വന്നാൽ മതിയോ കുട്ടികളെ സ്‌കൂളിൽ പറഞ്ഞയച്ച ശേഷം വരാമെന്ന് ഞാൻ പറഞ്ഞു. പിറ്റേന്ന് ഞാൻ അറിയുന്നത് അവൾ മരിച്ചു എന്നാണ്. ഒരുപക്ഷേ, അവൾ വിളിച്ച രാത്രി തന്നെ ഞാൻ അവിടെ എത്തിയിരുന്നെങ്കിൽ അങ്ങനെ സംഭവിക്കില്ലായിരുന്നു,' അനുരാധ പറഞ്ഞു. Also Read: 'പിണറായിയുടെ രോമത്തിൽ തൊടാൻ ഒക്കില്ല'; അന്ന് തള്ളിയത് മൂന്ന് കോടതികൾ, സതീശനും കൊടുക്കും 'ക്ലീൻ ചിറ്റ്'
